കോവളം ഗ്രോ ബീച്ചിലെ സുരക്ഷാഭിത്തി തകര്‍ന്നു

വിഴിഞ്ഞം: ടൂറിസം കേന്ദ്രമായ കോവളം തീരത്തും വെള്ളാറിലെ സമുദ്രാബീച്ചിലുമടക്കം തീരദേശമേഖലയില്‍ ഉണ്ടായ ശക്തമായ തിരയടിയില്‍ കോവളം ഗ്രോ ബീച്ചില്‍ സുരക്ഷാഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു. കോവളം തീരവും വെള്ളത്തിനടിയിലായി.

കഴിഞ്ഞ രണ്ടു ദിവസമായി കടല്‍ പ്രക്ഷുബ്ദമായതോടെയാണ് തീരത്ത് തിരകളുടെ ശക്തി കൂടിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ലൈറ്റ്ഹൗസ് ബീച്ചിലും സീറോക്ക് ബീച്ചിലും തീരം മറികടന്ന് നടപ്പാത വരെ തിരമാലകള്‍ ആഞ്ഞടിച്ചത്. കടല്‍ക്ഷേഭം രൂക്ഷമായതിനെ തുടര്‍ന്ന് വിഴിഞ്ഞത്തും കേവളത്തും തീരത്തോട് ചേര്‍ത്ത് ഒതുക്കിവെച്ചിരുന്ന വള്ളങ്ങള്‍ മത്സ്യതൊഴിലാളികളെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *