സീറോമലബാര്‍സഭയിലെ ഭൂമി ഇടപാടില്‍ 10 കോടിയുടെ നികുതിവെട്ടിപ്പ് നടന്നതായി ആദായ നികുതിവകുപ്പിന്റെ കണ്ടെത്തല്‍

കൊച്ചി: സീറോമലബാര്‍സഭയിലെ ഭൂമി ഇടപാടില്‍ 10 കോടിയുടെ നികുതിവെട്ടിപ്പ് നടന്നതായി ആദായ നികുതിവകുപ്പിന്റെ കണ്ടെത്തല്‍. സഭ വിറ്റ കാക്കനാട്ടെ 64 സെന്റ് ഭൂമി ആദായനികുതിവകുപ്പ് കണ്ടുകെട്ടി. സീറോമലബാര്‍ സഭ അദ്ധ്യക്ഷന്‍ ജോര്‍ജ് ആലഞ്ചേരിക്കും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സാജുവര്‍ഗീസിനും ആദായനികുതിവകുപ്പ് നോട്ടീസ് അയച്ചു.

സീറോമലബാര്‍സഭയുടെ കാക്കനാട്ടെ 64 സെന്റ് ഭൂമിയുടെ കൈമാറ്റത്തില്‍ പത്തുകോടി രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. ഭൂമി ഇടപാടുനടത്തിയ എറണാകുളം അങ്കമാലി അതിരുപത അദ്ധ്യക്ഷന്‍ ജോര്‍ജ് ആലഞ്ചേരിക്കും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സാജുവര്‍ഗീസിനും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വിവാദഭൂമി കണ്ടുകെട്ടിയ ആദായനികുതി വകുപ്പ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സാജുവര്‍ഗീസിന്റെ ഇടപാടുകളും മരവിപ്പിച്ചു. 10 കോടിരൂപ സാജുവര്‍ഗീസ് പിഴ അടയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഭ സാജുവര്‍ഗീസിന് 3 കോടി 94 ലക്ഷം രൂപയ്ക്ക് വിറ്റ ഭൂമി മറിച്ചുവിറ്റത് 39 കോടിരൂപയ്ക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതിയിലെ ഭൂമി ഇടപാടില്‍ വ്യാപക ക്രമക്കേട് നടന്നതായി സഭാ അംഗങ്ങള്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *