അയോദ്ധ്യ കേസ് : സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്ക ഭൂമി കേസ് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. അന്തിമ വാദം കേള്‍ക്കുന്ന തീയതി ജനുവരിയില്‍ നിശ്ചയിക്കും. ബഞ്ച് സംബന്ധിച്ച തീരുമാനവും അപ്പോള്‍ ഉണ്ടാകും.


ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് ജസ്റ്റിസുമാരായ സഞ്ജയ് കിഷര്‍ കൗള്‍, കെ.എം.ജോസഫ് എന്നിവര്‍ അടങ്ങിയ പുതിയ ബഞ്ചാണ് 16 ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിച്ചത്. കേസില്‍ വിശദമായ നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും തീരുമാനം പിന്നീട് കൈക്കൊള്ളുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *