കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ഹരജി തള്ളി

അലഹബാദ് : കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി അലഹബാദ് ഹൈക്കോടതിയില്‍ വന്ന ഹരജി കോടതി തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹരജിയെന്ന് ജഡ്ജിമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിലരയിരുത്തി. ഹരജിക്കാരന് 25,000 രൂപ കോടതി പിഴ വിധിച്ചു.

കോവിഡ് പ്രതിസന്ധിക്കിടയിലും കോടതി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പ്രശസ്തി നേടാനായി കോടതിയെ സമീപിച്ച ഹരജിക്കാരന്റെ നടപടിയെ കോടതി വിമർശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരനോട് 25,000 രൂപ പിഴ അടയ്ക്കാൻ ഉത്തരവിട്ടു.

കനയ്യ കുമാറിന്റെ ഇന്ത്യൻ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസർക്കാരിനോട് കോടതി നിർദേശം നൽകണമെന്നാണ് നാഗേശ്വർ മിശ്ര എന്നയാളുടെ ഹരജിയിലെ പ്രധാന ആവശ്യം. മിശ്രയുടെ അഭിഭാഷകൻ ശൈലേഷ് കുമാർ ത്രിപാഠി ഇന്ത്യൻ പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു വാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *