ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയെ കെ.എഫ്.സി എംഡിയായി നിയമിച്ചു

തിരുവനന്തപുരം: ഡി.ജി.പിയായി സ്ഥാനക്കയറ്റം കിട്ടിയ ടോമിന്‍ ജെ. തച്ചങ്കരിയെ കേരള ഫിനാന്‍ഷല്‍ കോര്‍പ്പറേഷന്‍ എം.ഡിയായി നിയമിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു.

ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാന്റെയും സിഎംഡിയുടെയും പദവി വിജിലന്‍സ് ഡയറക്ടറുടേതിനു തുല്യമാക്കിയിട്ടുണ്ട്.റോഡ് സേഫ്റ്റി കമ്മീഷണറായ എന്‍ ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലാണു തച്ചങ്കരിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയത്.

1986 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ ജെ തച്ചങ്കരി. അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പൊലിസ് മേധാവി പദവിയില്‍നിന്നു ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്ബോള്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കും തച്ചങ്കരി. മൂന്നു വര്‍ഷത്തെ സേവനകാലാവധിയാണു തച്ചങ്കരിക്ക് ഇനിയുള്ളത്.

കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പൊലിസ് മേധാവി ആയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജി, പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *