ഉറങ്ങുമ്പോള്‍ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; വയോധികൻ മരിച്ചു

തിരുവല്ല: ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു. തിരുവല്ല വള്ളംകുളം സ്വദേശി കെ.കെ.സോമൻ ആണ് മരിച്ചത്. കഴിഞ്ഞ മാസം 24 മുതൽ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഭാര്യ രാധാമണിയെ തിരുവല്ല പൊലീസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണ് കാരണം.

ഉറങ്ങിക്കിടക്കുമ്പോൾ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് സോമന്റെ മരണമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് രാധാമണിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *