കതിരൂര്‍ സ്ഫോടനം: ഓടി രക്ഷപ്പെട്ടയാള്‍ പിടിയില്‍

കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഓടി രക്ഷപ്പെട്ടയാള്‍ പൊലീസ് പിടിയില്‍. പൊന്ന്യം സ്വദേശി അശ്വന്താണ് പിടിയിലായത്.

ബോംബ് നിര്‍മാണത്തിന് കാവല്‍ നിന്നിരുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു. സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ രണ്ടാം പ്രതിയാണ് അശ്വന്ത്.

വെള്ളിയാഴ്ച ഉച്ചയോടെ പൊന്ന്യം ചൂള റോഡിലെ പുഴക്കരയില്‍ ആളൊഴിഞ്ഞ ഷെഡിലാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ 24-ാം പ്രതി അഴിയൂര്‍ സ്വദേശി രമീഷിെന്‍റ ഇരുകൈപത്തികളും സ്ഫോടനത്തില്‍ അറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *