ജോസഫിന് തിരിച്ചടി; രണ്ടില ജോസ് കെ മാണിക്ക്

ന്യൂഡൽഹി: കേരള കോണ്‍ഗ്രസിന്റെ ‘രണ്ടില’ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് ഉത്തരവ്. പി.ജെ.ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണ് ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചത്. ഏറെ നാളായി ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു.

വിധിന്യായത്തില്‍  ന്യൂനപക്ഷ വിധിയെഴുതി  രണ്ടുകൂട്ടരെയും കേരള കോണ്‍ഗ്രസ് (എം) എന്ന് കണക്കാക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ കുറിച്ചു.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോസഫ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടുമെന്ന് ജോസ് വിഭാഗം അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *