സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൃത്യമായി ജോലി ചെയ്യാന്‍ മടി കാട്ടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ളവരെ ജോലിയില്‍ നിന്നും ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ജോലി ചെയ്യാത്ത ജീവനക്കാരോട് വിരമിക്കാന്‍ ആവശ്യപ്പെടാമെന്നാണ് കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.

സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരോട് 50 വയസ് കഴിയുമ്ബോള്‍ വിരമിക്കാന്‍ ആവശ്യപ്പെടാമെന്നും മറ്റുള്ളവരോട് 55 വയസ് കഴിയുമ്ബോഴും വിരമിക്കാന്‍ ആവശ്യപ്പെടുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രായം നോക്കാതെ ഇത് ബാധകമാക്കാവുന്നതാണ്.

ജോലിയില്‍ ഉഴപ്പുന്നവരോട് വിരമിക്കാന്‍ പറയാം എന്നും നിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമാനമായി സത്യസന്ധരല്ലാത്ത, ജോലിയോട് കൂറ് കാണിക്കാത്ത ഉദ്യോഗസ്ഥരോടും വിരമിക്കാനായി ആവശ്യപ്പെടാവുന്നതാണ്. നിലവിലെ ചട്ടങ്ങള്‍ ക്രോഡീകരിച്ചാണ് ഉത്തരവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ചട്ടപ്രകാരം നല്‍മെന്നും മാര്‍​ഗ നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *