സ്വര്‍ണക്കടത്ത് കേസ്; അന്വേഷണം ശരിയായ ദിശയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം പൂര്‍ത്തിയാകുമ്ബോള്‍ ചിലരുടെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. കേന്ദ്രത്തേയും ബിജെപിയും വിമര്‍ശിക്കുമ്ബോള്‍ പ്രതിപക്ഷ നേതാവിനു മൃദുസമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം കൃത്യമായാണ് നടക്കുന്നത്. ബന്ധപ്പെട്ടവരെ വിളിച്ച്‌ ചോദ്യം ചെയ്യുന്നു. മറ്റു കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികളാണ് തീരുമാനിക്കേണ്ടത്. അപ്പോഴേക്കും ജനം ടിവിയെ തന്നെ തള്ളിപ്പറയുന്ന നില സ്വീകരിച്ചതു എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അതൊരു കടന്നകൈ ആയിപ്പോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *