ജനം ടിവി എക്സി.എഡിറ്റര്‍ അനില്‍ നമ്ബ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: നയതന്ത്ര ബാഗില്‍ സ്വര്‍ണകള്ളക്കടത്ത് നടത്തിയ കേസില്‍ ജനം ടിവി എക്സിക്യീട്ടീവ് എഡിറ്റര്‍ അനില്‍ നമ്ബ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണ കണ്ടെടുത്ത ദിവസം സ്വപ്ന അനില്‍ നമ്ബ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ വിളി സംബന്ധിച്ച്‌ സ്വപ്ന കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്.

സ്വപ്നയുടെ ഈ മൊഴി സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് കസ്റ്റംസ് ഉദ്ദേശിക്കുന്നത്. അന്നേ ദിവസമാണ് സ്വപ്ന ഒളിവില്‍ പോയത്. സംഭാഷണത്തിലെ വിവരങ്ങള്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ കസ്റ്റംസ് അനില്‍ നമ്ബ്യാരില്‍ നിന്ന് ചോദിച്ചറിയും.

Leave a Reply

Your email address will not be published. Required fields are marked *