സെക്രട്ടേറിയറ്റിലെ തീപിടുത്തം: അട്ടിമറിയെന്ന് ആവര്‍ത്തിച്ച് രമേശ്‌‌ ചെന്നിത്തല

തൃശൂര്‍: സെക്രട്ടേറിയറ്റിലെ തീപിടുത്തം അട്ടിമറിയാണെന്നും  തീപിടുത്തത്തിന്റെ മറവില്‍ ഫയലുകള്‍ കടത്തിയെന്നും ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്വര്‍ണ്ണക്കടത്തും എംബസിയുമായും രാജ് ഭവനുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമമാണിത്. ചീഫ് സെക്രട്ടറിയോ മറ്റേതെങ്കിലും എ.ഐ.എസ് ഓഫീസറോ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. കേസ് എന്‍.ഐ.എ തന്നെ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഫയലുകള്‍ കടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ സമരം തൃശൂരില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമദ്ദഹം.

Leave a Reply

Your email address will not be published. Required fields are marked *