കൊവിഡിനെ തടയാന്‍ എന്‍95 മാസ്‌കുകള്‍ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി:  കൊവിഡ് വ്യാപനം കുറക്കാന്‍ എന്‍95 മാസ്‌ക് ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞര്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഉള്‍പ്പെടെയുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കൊവിഡിനെ തടയാന്‍ ഏതെങ്കിലും മാസ്‌ക് ധരിച്ചാല്‍ മതിയെന്നും മാസ്‌ക് ഇല്ലാത്തതിനേക്കാള്‍ നല്ലത് അതാണെന്നും ഗവേഷകര്‍ പറഞ്ഞു.

ചുമ്മ, തുമ്മല്‍ എന്നിവ ഉണ്ടാകുമ്ബോള്‍ ഉത്പാദിപ്പിക്കുന്ന ശ്രവങ്ങളിലൂടെ വൈറസ് പകരാന്‍ സാധ്യതയേറെയാണെന്ന് ഗവേഷകര്‍ പറയുന്നു. ഐഎസ്‌ഐര്‍ഓയിലെ പത്മാനാഭ പ്രസന്ന സിംഹ, പ്രസന്ന സിംഹ മോഹന്‍ റാവു എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ചുമക്കുമ്ബോള്‍ രോഗാണുക്കള്‍ എങ്ങനെയാണ് പടരുന്നതെന്ന് ഇരുവരും ഗവേഷണത്തിലൂടെ കാണിക്കുന്നു. മാസ്‌ക് ധരിക്കുന്നവരിലും ധരാക്കാത്തവരിലും അത് എങ്ങനെ പ്രതിഫലിക്കുന്നുവെന്നും അവര്‍ ചിത്രത്തിലൂടെ പറയുന്നു.

ഫിസിക്‌സ് ഓഫ് ഫ്‌ലൂയിഡ്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരച്ച പഠനത്തില്‍ എന്‍95 മാസ്‌ക് ഇതിനെ എങ്ങനെ പ്രതിരോധിക്കുന്നുവെന്നും ചുമക്കുമ്ബോള്‍ ഉണ്ടാകുന്ന വൈറസിനെ ഒരു പരിധിവരെ തടഞ്ഞ് നിര്‍ത്താന്‍ എന്‍95 മാസ്‌കിന് കഴിയുമെന്നും അവര്‍ പറയുന്നു.

എന്‍95 മാസ്‌ക്കുകള്‍ ചുമയുടെ പ്രാരംഭ ചലനവേഗത 10 ഘടകമായി വരെ കുറക്കുകയും അതിന്റെ വ്യാപനം 0.1 മുതല്‍ 0.25 മീറ്റര്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ആവരണമില്ലാത്ത ചുമ മൂന്ന് മീറ്റര്‍ വരെ വ്യാപിക്കാമെങ്കിലും ഒരു സാധാരണ ഡിസ്‌പോസിബിള്‍ മാസ്‌കിന് പോലും ഇത് 0.5 മീറ്ററിലേക്ക് താവ്ത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

കൊവിഡിനെ പ്രതിരോധിക്കാന്‍ സാധാരണ തുണി മാസ്‌ക്കുകള്‍ ഫലപ്രദമല്ലെന്ന തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് ഇത് സഹായകമാവുമെന്ന് സിംഹയും റാവും പ്രതിക്ഷീക്കുന്നു. എന്നാല്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌കുകള്‍ ധരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *