സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട; മാനദണ്ഡങ്ങളില്‍ മാറ്റം

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവര്‍ക്കും 14 ദിവസം ക്വാറന്‍റയിന്‍ അവശ്യമില്ല. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പ്രവേശിച്ചാല്‍ മതി.

എന്നാല്‍ ലോറിസ്ക് വിഭാഗത്തിലുള്ളവര്‍ ജാഗ്രത പാലിക്കണം. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് പൊതുപരിപാടികള്‍, യാത്രകള്‍, കല്യാണം പോലെ ആള്‍കൂട്ടങ്ങളെ ഒഴിവാക്കണം. രോഗലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ചികിത്സ നേടണം.

വിദേശത്തിന് നിന്നും വരുന്നവർക്കെല്ലാം 14 ദിവസത്തെ ക്വാറൻ്റൈൻ. നേരത്തെ ഇത് 28 ദിവസമായിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നും വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈനില്‍ മാറ്റമില്ല.

Leave a Reply

Your email address will not be published. Required fields are marked *