മ​ല​പ്പു​റത്ത് അ​ടു​ത്ത ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഒഴിവാക്കി

മ​ല​പ്പു​റം: ഓ​ണം പ്ര​മാ​ണി​ച്ച്‌ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ അ​ടു​ത്ത ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നം. ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റിയുടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ നേ​രി​ട്ട് സം​ഭ​രി​ച്ച്‌ കു​റ​ഞ്ഞ വി​ല​യി​ല്‍ വി​ല്‍​ക്കു​ന്ന പ​ഴം, പ​ച്ച​ക്ക​റി​ക​ള്‍ വി​ല്‍​ക്കു​ന്ന വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പൂ​ര്‍​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​യിരിക്കണം വി​പ​ണ​നം ന​ട​ത്തേ​ണ്ട​ത്. സാ​നി​റ്റൈ​സ​ര്‍, മാ​സ്ക്, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം.

കി​റ്റു​ക​ള്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വീ​ടു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും. ക​ര്‍​ഷ​ക​ര്‍​ക്ക് ന്യാ​യ​വി​ല ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കു​റ​ഞ്ഞ വി​ല​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​മാ​ണ് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *