നിയമസഭയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്‌ക്ക് മുന്നിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി, ജോർജ് കുര്യൻ, പി.സുധീർ, ഉൾപ്പടെ നേതാക്കളെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.

ഒ.രാജഗോപാൽ ഉദ്‌ഘാടനം ചെയ്‌ത പ്രതിഷേധത്തിൽ പ്രസംഗിച്ച കെ.സുരേന്ദ്രൻ ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് അറിയിച്ചു. സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെതിരെയും ബിജെപി പ്രതിഷേധം അറിയിച്ചു.വിമാനത്താവള വിഷയത്തിൽ ഒ.രാജഗോപാൽ എം.എൽ.എയ്ക്ക് സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.സ്വർണക്കടത്ത് കേസിലെ പണം പോയത് മുഖ്യമന്ത്രിയിലേക്കാണെന്നും സുരേന്ദ്രൻ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *