കത്ത് എഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്കയച്ച കത്തിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വിയോജിപ്പ് അറിയിക്കേണ്ടത് പാര്‍ട്ടി ഫോറത്തിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കത്തയച്ച നേതാക്കളുടെ നടപടി ബി.ജെ.പിയെ സഹായിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇതിനെതിരെ കത്തെഴുതിയ നേതാക്കള്‍ ശക്തമായി രംഗത്തെത്തി. എന്നാല്‍ ബി.ജെ.പിയെ സഹായിക്കുന്ന ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു മുതിര്‍ന്ന നേതാക്കളായ കബില്‍ സിബലിന്റെയും ഗുലാം നബി ആസാദിന്റെയും മറുപടി. ആരോപണം തെളിയിച്ചാല്‍ താന്‍ രാജിവെക്കാമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *