പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിമാനത്താവള നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന  പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

സര്‍ക്കാര്‍ നിലപാട് തുറന്ന പുസ്തകം പോലെ ലഭ്യമാണ്. അവരവരുടെ സ്വഭാവം വെച്ച് മറ്റുള്ളവരെ അളക്കുന്ന സ്വഭാവമാണ് കണ്ടത്. കള്ളങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് മേല്‍ക്കൈ നേടാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. പ്രതിപക്ഷം വല്ലാത്ത വെപ്രാളത്തിലാണ്. നല്ല സംസ്കാരം കാണിക്കണം. മറുപടി കേള്‍ക്കാന്‍ തയ്യാറാകേണ്ടേ? രാജ്യത്തെ പ്രമുഖമായ നിയമസ്ഥാപനത്തില്‍ നിന്നാണ് നിയമോപദേശം തേടിയത്. സര്‍ക്കാര്‍ നല്ല സ്ഥാപനമായാണ് മംഗള്‍ദാസിനെ കണ്ടത്. തുക ക്വാട്ട് ചെയ്യുന്നതില്‍ മംഗള്‍ദാസിന് പങ്കില്ല. അവര്‍ അതിന്‍റെ ഭാഗമേ അല്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *