ലോകത്ത് കോവിഡ് കേസുകള്‍ 23334000 കടന്നു; 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം

ന്യൂഡല്‍ഹി:  ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി മുപ്പത്തിമൂന്ന് ലക്ഷത്തി മുപ്പത്തി നാലായിരം കടന്നു. മരണം എട്ട് ലക്ഷത്തി ഏഴായിരം കവിഞ്ഞു. 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന. കുട്ടികളും രോഗവാഹകരാകുന്നുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കോവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ആറ് വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകും എന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശം. അഞ്ച് വയസിൽ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമില്ല. കുട്ടികളുടെ സുരക്ഷയ്ക്കും താത്പര്യത്തിനുമാകണം പരിഗണന നൽകേണ്ടതെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *