വികസനപ്രവര്‍ത്തനങ്ങള്‍: ബി.ജെ.പിയെ മാതൃകയാക്കണമെന്ന് കോടിയേരി

തിരുവനന്തപുരം:  വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ബിജെപിയെ മാതൃകയാക്കാൻ സിപിഎം എൽഎൽഎമാർക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശം നല്‍കി. വികസന പ്രവർത്തനങ്ങൾക്കു പ്രചാരണം കൊടുക്കാൻ എംഎൽഎമാർ വേണ്ടത്ര മുതിരുന്നില്ലെന്നും കോടിയേരി വിമര്‍ശിച്ചു.

സർക്കാരിനെ പ്രതിരോധിക്കാൻ സമൂഹമാധ്യമങ്ങളിൽ എംഎൽഎമാർ കൂടുതൽ ഇടപെടണമെന്നും  പാർലമെന്ററി പാർട്ടി യോഗത്തില്‍ കോടിയേരി നിര്‍ദേശിച്ചു. പ്രതിസന്ധികളിൽ സർക്കാരിനെ പ്രതിരോധിക്കാനുള്ള ബാധ്യത എംഎൽഎമാർക്കുണ്ട്. ലൈഫ് മിഷൻ പോലുള്ള വിവാദങ്ങളിൽ വിമർശനം ഉയരുമ്പോൾ മൗനം പാലിക്കരുതെന്നും യോഗത്തിൽ കോടിയേരി പറഞ്ഞു

 

Leave a Reply

Your email address will not be published. Required fields are marked *