കോടിയേരി ബാലകൃഷ്ണന്റെ ഉപദേശങ്ങള്‍ അപ്രസക്തമെന്നു എന്‍.എസ്.എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

ചങ്ങനാശേരി :ശബരിമല വിഷയത്തില്‍ എന്‍എസ്എസിനോടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഉപദേശങ്ങള്‍ തികച്ചും അപ്രസക്തമെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

ശബരിമല വിഷയം സംബന്ധിച്ചു വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നീക്കം ഉണ്ടാകുന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ, അങ്ങനെയൊരു നിലപാട് ബഹുഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കില്ലെന്നും നീക്കത്തില്‍നിന്നു പിന്‍മാറുകയാണു നല്ലതെന്നും കോടിയേരി ബാലകൃഷ്ണനെ ഫോണില്‍ അറിയിച്ചിരുന്നതാണ്. അല്ലാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി എന്‍എസ്എസിനു നിലപാടു സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിരുന്നു. അതിനാലാണ് ഇപ്പോഴത്തെ ഉപദേശം അപ്രസക്തമാണെന്നു പറയേണ്ടി വരുന്നതെന്നു സുകുമാരന്‍ നായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *