സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ അക്രമമുണ്ടായ സംഭവം: ഒരാള്‍ പിടിയിലായി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെ അക്രമമുണ്ടായ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍.


മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മോഹനനെയാണ് ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം മുന്‍പ് മോഹനനെ ആശ്രമത്തില്‍നിന്നു പുറത്താക്കിയിരുന്നു.
സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിനുനേരെ ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമം നടന്നത്. രണ്ടു കാറുകള്‍ തീയിട്ടുനശിപ്പിച്ച അക്രമികള്‍ പി.കെ. ഷിബു എന്നെഴുതിയ റീത്തും സ്ഥലത്തുവച്ചു. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തിയാണു തീയണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *