ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച്‌ യാക്കോബായ സഭ

എറണാകുളം: ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ ബന്ധനകളും അവസാനിപ്പിച്ചു യാക്കോബായ സഭ. കൂദാശികപരവും ആരാധനാപരവുമായി ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് യാക്കോബായ സഭ. ഇരുവരും തമ്മിലുള്ള സൗഹൃദം അടഞ്ഞ അധ്യായമാണെന്നും പള്ളി പിടിച്ചെടുക്കുന്നതിനെതിരെ നിയമനിര്‍ മാണത്തിനായി മുഖ്യമന്ത്രിയെ കാണാനും സഭയുടെ അടിയന്തര എപ്പിസ്‌കോപ്പല്‍ സൂനഹദോസ് തീരുമാനിച്ചു.

പള്ളികള്‍ നിലനിര്‍ത്താന്‍ ഓര്‍ഡ‍ിനന്‍സ് വേണം. യാക്കോബായ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധിയാണെന്നും ജോസഫ് മോര്‍ ഗ്രിഗോറിയോസ് പറഞ്ഞു. പള്ളികള്‍ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാക്കോബായ ഓര്‍ത്തഡോക്സ് സഭ തര്‍ക്കം പുതിയ ദിശയിലേക്കു തിരിയുന്നതിന്റെ സൂചനയാണ് അടിയന്തരമായി ചേര്‍ന്ന സൂനഹദോസ് തീരുമാനഞങ്ങള്‍. ഇത് ഇരു സഭ അംഗങ്ങളുമായി നടന്നു വരുന്ന വിവാഹ കാര്യങ്ങളെ അടക്കം ബാധിക്കും. അതേസമയം പള്ളി പിടുത്തം അവസാനിച്ചാല്‍ മാത്രമാണ് ഇനിയൊരു ചര്‍ച്ച നടക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *