നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി പി ടി തോമസ് ഹാജരായി

കൊച്ചി: നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി പി ടി തോമസ് എംഎല്‍എ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് എംഎല്‍എ ഹാജരായത്. കേസിലെ നിര്‍ണായക സാക്ഷിയാണ് എംഎല്‍എ.

അക്രമത്തിനിരയായ നടി, നടൻ ലാലിന്‍റെ വീട്ടിലെത്തിയപ്പോൾ പി ടി തോമസ് അവിടെ എത്തുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പ്രോസിക്യൂഷനെ സംബന്ധിച്ച് കേസിലെ നിർണായക സാക്ഷിയാണ് എംഎല്‍എ.

Leave a Reply

Your email address will not be published. Required fields are marked *