കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 14 കിലോ കഞ്ചാവ് പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

കയ്പമംഗലം: ചെന്ത്രാപ്പിന്നിയില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 14 കിലോ കഞ്ചാവ് കയ്പമംഗലം പോലീസ് പിടികൂടി.സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശികളായ കണ്ണോത്ത് വീട്ടില്‍ ഡപ്പി എന്ന് വിളിക്കുന്ന അജിത്ത് (29), സി.വി.സെന്ററിന് കിഴക്ക് മുല്ലക്കര വീട്ടില്‍ പാക്കരന്‍ എന്ന് വിളിക്കുന്ന അരുണ്‍ (24) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എസ്.ഐ കെ.എസ്.സുബിന്ദും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ നടത്തിയ അന്വേഷണത്തിലാണ് അജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിനിടയില്‍ ചാക്കില്‍ ഏഴ് വലിയ പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. ചെറിയ പൊതികളിലാക്കി തീരദേശത്ത് വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മഫ്ടിയിലെത്തിയ പോലീസ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച എടത്തിരുത്തി സ്വദേശി കുഞ്ഞാണ്ടി എന്ന് വിളിക്കുന്ന സനില്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കാറില്‍ കടത്തികൊണ്ട് വന്ന കഞ്ചാവ് പോലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച്‌ സംഘം കടന്ന് കളഞ്ഞിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. എ.എസ്.ഐ മാരായ സി.കെ.ഷാജു, അബ്ദുള്‍ സത്താര്‍, ജലീല്‍ മാരാത്ത്, സീനിയര്‍ സി.പി.ഒ അഭിലാഷ്, സി.പി.ഒ മാരായ ജോജോ തറയപുറത്ത്, പി.ജെ.ജോജോ, രാഹുല്‍ രാജ്, വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *