രാജസ്ഥാനില്‍ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് ജയം

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം. വിശ്വാസ വോട്ടെടുപ്പില്‍ അശോക് ഗെഹ്‌ലോട്ട് സർക്കാരിന് ജയം.

ശബ്ദവോട്ടോടെയാണ് വിശ്വാസവോട്ട് നേടിയത്. ഇനി ആറു മാസത്തേക്ക് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരാനാകില്ല. 200 അംഗ നിയമസഭയിൽ ‍101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിന് വേണ്ടിയിരുന്നത്.അതേസമയം ബിജെപി കേന്ദ്ര നേതാക്കൾ സർക്കാറിനെ താഴെ ഇടാൻ ശ്രമിച്ചെന്ന് ഗെഹ്‌ലോട്ട് നിയമസഭയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *