ആല്‍ബിന്‍ കുറ്റം സമ്മതിച്ചു

കാസര്‍കോട്‌: സഹോദരിയെ ഐസ്ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി കുറ്റം സമ്മതിച്ചു. ഉച്ചയോടെ ആല്‍ബിനെ കോടതിയില്‍ ഹാജരാക്കും. ആല്‍ബിനെ ഇന്ന് വീട്ടിലും വിഷം വാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തു.സ്ഥിരമായി അശ്ലീലദൃശ്യങ്ങള്‍ കാണാറുള്ള ആളാണ് ആല്‍ബിനെന്നും സംഭവത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്നും പൊലീസ് പറയുന്നു.

വീട്ടുകാരെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി ആല്‍ബിന്‍ പൊലീസിന് മൊഴി നല്‍കി.സഹോദരി ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *