ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീഷണി വകവെയ്ക്കില്ലെന്ന് ജി. സുകുമാരന്‍ നായര്‍

ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ ഭീഷണി വകവെയ്ക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ കപട മതേതരത്വം പ്രചരിപ്പിക്കുകയാണ്. 2006ല്‍ എരുമേലിയിലെ അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനത്തിനായി സുപ്രിം കോടതിയില്‍ കേസ് വന്നപ്പോള്‍ മുതല്‍ അയ്യപ്പവിശ്വാസത്തെ ബാധിക്കുന്നതാകും എന്ന് മനസിലാക്കിയതുകൊണ്ടാണ് സുപ്രിം കോടതിയില്‍ പ്രഗത്ഭനായ അഭിഭാഷകനെ ചുമതലപ്പെടുത്തി കഴിഞ്ഞ 12വര്‍ഷമായി കേസുപറഞ്ഞതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ബോര്‍ഡ് രൂപീകരിച്ചത് മന്നത്തുപത്മാഭനാണ്. കുറച്ചു കാലം പ്രസിഡന്റായിരുന്നു. പിന്നീട് ബോര്‍ഡിനെ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാക്കിയത്. എന്‍എസ്എസ് നല്‍കിയ റിവ്യൂ പെറ്റീഷന്‍ നവംബര്‍ 13ന് ഓപ്പണ്‍ കോടതിയില്‍ കേള്‍ക്കുകയും വിധി വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിക്കുന്നു.
വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി സമാധാനപരമായി നാമജപ ഘോഷയാത്ര നടത്തിയ ഭക്തര്‍ക്കെതിരെ കള്ളകേസുകളെടുത്തു അറസ്റ്റ് ചെയ്തു മനോവീര്യം കെടുത്താമെന്നു ആരും ധരിക്കേണ്ടന്നും അത്തരം നടപടികളെ നിയമപരമായി നേരിടും. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച എന്‍എസ്എസ് നിയമ പരമായി നേരിടും. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്.

നിയമ പരമായ രീതിയിലും സമാധാന പരമായ മാര്‍ഗ്ഗത്തിലും പ്രതിഷേധം നടത്തു. ഇതിന്റെ ഭാഗമായി എന്‍എസ്എസ് പതാക ദിനമായ ഒക്‌ടോബര്‍ 31ന് സംസ്ഥാനത്തെ 5700ല്‍ പരം കരയോഗങ്ങളില്‍ പതാക ഉയര്‍ത്തിത്തും. ശേഷം ക്ഷേത്രങ്ങളില്‍ വഴിപാടുകളും കരയോഗ മന്ദിരത്തില്‍ ഒരു മണിക്കൂര്‍ നേരം ശ്രീഅയ്യപ്പന്റെ ചിത്രത്തിന് മുമ്പില്‍ നിലവിളക്കു കൊളുത്തി വിശ്വാസ സംരക്ഷണ നാമജപം നടത്തുവാനും തീരുമാനിച്ചതായി സുകുമാരന്‍ നായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *