സൈബർ ആക്രമണങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് യു.ഡി.എഫ് അണികളോട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സൈബർ ആക്രമണങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് യു.ഡി.എഫ് അണികളോട് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രിയും ഇങ്ങനെ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പരസ്പരമുള്ള സൈബർ ആക്രമണം അവസാനിപ്പിക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ വെടിനിർത്തൽ ആഹ്വാനം.

താൻ യു.ഡി.എഫ് പ്രവർത്തകരോട് ആക്രമണം നിർത്താൻ പറഞ്ഞു കഴിഞ്ഞു. മുഖ്യ മന്ത്രിയും അണികളെ അനുസരിപ്പിച്ചാൽ പ്രശ്നം തീരുമെന്നും ചെന്നിത്തല പറഞ്ഞു. സൈബർ ആക്രമണങ്ങളുടെ കഥകൾ പറയാതെ അണികളുടെ സൈബർ ആക്രമണങ്ങളെ നിരുത്സാഹപ്പെടുത്തിയതിൻ്റെ കണക്കാണ് പറയേണ്ടിയിരുന്നതെന്നും ചെന്നിത്തല ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു.

യഥാ രാജ, തഥാ പ്രജ!രാജാവ് എങ്ങനെയാണോ, അങ്ങനെ തന്നെയാണ് പ്രജകളും. ഇവിടെ എന്താണ് പിണറായി വിജയന്‍ അണികളെ, പറഞ്ഞും,…

Posted by Ramesh Chennithala on Thursday, August 13, 2020

സൈബർ ആക്രമണം അവസാനിപ്പിക്കാൻ അണികളോടുള്ള പ്രഖ്യാപനം അടുത്ത വാർത്താസമ്മേളനത്തിൽ പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *