പെട്ടിമുടിയിലെ എല്ലാവർക്കും വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി

മൂന്നാർ: പെട്ടിമുടിയിലെ എല്ലാവർക്കും വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നാറിൽ നടന്ന അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരായവർക്ക് സാദ്ധ്യമായതെല്ലാം നൽകുമെന്നും ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘മികച്ച രീതിയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികൾക്ക് കമ്പനിയിൽ നിന്നുളള സഹായവും പ്രതീക്ഷിക്കുന്നു.ഇക്കാര്യം കമ്പനി പ്രതിനിധികളുമായി ചർച്ചചെയ്തിട്ടുണ്ട്. ലയങ്ങളുടെ മോശം അവസ്ഥ സർക്കാർ പ്രത്യേകം പരിഗണിക്കും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സർക്കാർ വഹിക്കും’-അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *