ഡോക്ടറുടെ കുറിപ്പടിയില്ലാതെയും കോവിഡ്‌ പരിശോധന നടത്താം

തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങള്‍ക്ക് അംഗീകൃത ലാബുകളില്‍ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം.സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനക്ക് ഈടാക്കുക. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.  തിരിച്ചറിയല്‍ കാര്‍ഡ്, സമ്മതപത്രം എന്നിവ നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജന്‍ പരിശോധനകള്‍ നടത്താം.

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കില്‍ സൗകര്യമുള്ളവര്‍ക്ക് വീടുകളില്‍ ചികിത്സക്കുള്ള സൗകര്യം തിരഞ്ഞെടുക്കാം. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച്‌ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും. കേസുകള്‍ കൂടിയതോടെ പരമാവധി പരിശോധനാ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *