ബിജെപിയുടെ ജനാധിപത്യവിരുദ്ധതയ്ക്ക് മുഖത്ത് തന്നെ അടി: കെ സി വേണുഗോപാല്‍

ജയ്പൂര്‍:  രാജസ്ഥാനില്‍ ബിജെപിയുടെ ജനാധിപത്യവിരുദ്ധതയ്ക്ക് മുഖത്ത് തന്നെ അടിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിക്കാന്‍ കഴിയുമോ എന്നാണ് ബിജെപി നോക്കിയത്. സച്ചിന്‍ പൈലറ്റും ഞങ്ങളുടെ മുഖ്യമന്ത്രിയും സന്തുഷ്ടരാണ്. തെറ്റുകള്‍ ചെയ്യുന്ന ബിജെപിക്കുള്ള സന്ദേശമാണ് രാജസ്ഥാനില്‍ കണ്ടതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഗെഹ്‍ലോട്ട് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ഹരിയാനയിലേക്ക് പോയ സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ഇന്ന് ജയ്പൂരില്‍ തിരിച്ചെത്തും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി സച്ചിൻ പൈലറ്റ് നടത്തിയ ദീർഘമായ ചർച്ചക്ക് ശേഷമാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കപ്പെട്ടത്. കൂടിക്കാഴ്ചക്ക് ശേഷം നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും പാർട്ടിയിൽ അടിയുറച്ച് നിൽക്കുമെന്നുമാണ് സച്ചിൻ പൈലറ്റ് പ്രതികരിച്ചത്. സച്ചിൻ പൈലറ്റിന് പിസിസി അധ്യക്ഷപദം തിരികെ നൽകിയേക്കും എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *