കേരളത്തിൽ 1417 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ 1417 പേർക്ക് കൂടി ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 297 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 147 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 146 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 133 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണുർ ജില്ലയിൽ നിന്നുള്ള 30 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 20 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 04 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 62 പേർ വിദേശത്ത് നിന്നും 72 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1426 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിൽ നിന്നും 498 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 266 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 103 പേരുടെയും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നും 70 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നും 68 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 65 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നും 51 പേരുടെയും, വയനാട് ജില്ലയിൽ നിന്നും 48 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നും 47 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 41 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 40 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 32 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നും 27 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *