കേരളത്തിൽ 1184 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്

തിരുവനന്തപുരം: കേരളത്തിൽ 1184 പേർക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

മലപ്പുറം ജില്ലയിൽ നിന്നും 255 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നും 200 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 147 പേർക്കും, കാസർകോട് ജില്ലയിൽ നിന്നും 146 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 101 പേർക്കും, കോഴിക്കോട് ജില്ലയിൽ 66 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 63 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 41 പേർക്കും, കോട്ടയം, തൃശൂർ ജില്ലകളിൽ നിന്ന് 40 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നും 33 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും 30 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 18 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നും 4 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇതിൽ 106 പേർ വിദേശത്ത് നിന്നും 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784പേരുടെപരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിൽ നിന്നും 180 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 102 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 71 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 61 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 60 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നും 55 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നും 53 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നും 47 പേരുടെയും,വയനാട് ജില്ലയിൽ നിന്നും 41 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 37 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നും 32 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നും 25 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 11 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 9പേരുടെയുംപരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *