പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 49 ആ​യി

മൂ​ന്നാ​ര്‍: രാ​ജ​മ​ല​യി​ലെ പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 49 ആ​യി. ഇ​ന്ന് ആ​റ് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. പു​ഴ​യി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ഇ​നി​യും 24 പേ​രെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ മ​റി​ക​ട​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ല്ലും മ​ണ്ണും ഒ​ഴു​കി​യെ​ത്തി പ്ര​ദേ​ശം ച​തു​പ്പാ​യ​തു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, പോ​ലീ​സ്, റ​വ​ന്യു, ഫ​യ​ര്‍​ഫോ​ഴ്സ്, വ​നം വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ച്ചി​ല്‍. ഇ​വ​ര്‍​ക്ക് സഹാ​യ​വു​മാ​യി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *