പുല്ലുവിളയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം;കര്‍ശന നടപടി-‌ കളക്ടര്‍

പുല്ലുവിള: യില്‍  പുല്ലുവിളയില്‍  ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന അക്രമത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. സംഭവത്തെ ശക്തമായി അപലപിച്ച കളക്ടര്‍, അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

പുല്ലുവിള നിവാസികള്‍ ഉന്നയിക്കുന്ന ന്യായമായ കാര്യങ്ങളില്‍ ഇടപെടാനും പരിഹരിക്കാനും ജില്ലാ ഭരണകൂടം തയ്യാറാണ്. സര്‍ക്കാര്‍ നടപടികളോടു മേഖലയിലെ ജനങ്ങള്‍ പൂര്‍ണായി സഹകരിക്കുന്നുണ്ട്. അടുത്തിടെയുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഉത്തരവാദികളായ ചിലര്‍ പ്രദേശവാസികളായ മറ്റുള്ളവരുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുകയാണ്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രദ്ധവയ്ക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പുല്ലുവിളയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി യോഗം വിളിക്കുന്നതിന് എഡിഎമ്മിനെ ചുമതലപ്പെടുത്തിയാതായും കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *