കാര്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കാ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​യ​ര്‍​പോ​ര്‍​ട് ടാ​ക്സി ഡ്രൈ​വ​റാ​യ അ​ങ്ക​മാ​ലി മ​ഞ്ഞ​പ്ര സ്വ​ദേ​ശി ജ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​റി​നു​ള്ളി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. മ​ല്ല​പ്പ​ള്ളി​യി​ലേ​ക്ക് ഓ​ട്ടം പോ​യി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. എ​ൻ​ഡി​ആ​ർ​എ​ഫും പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര​നെ മ​ല്ല​പ്പ​ള്ളി​യി​ല്‍ ഇ​റ​ക്കി​യ​ശേ​ഷം മ​ണ​ര്‍​ക്കാ​ട് ഏ​റ്റു​മാ​നൂ​ര്‍ റോ​ഡി​ലൂ​ടെ പോ​കു​മ്പോ​ള്‍ പാ​ല​മു​റി​യി​ല്‍​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് അങ്കമാലി സ്വദേശി ജസ്റ്റിന്‍ എന്ന യുവാവിനെ കാറുള്‍പ്പടെ കാണാതായത്. മല്ലപ്പള്ളിയില്‍ ആളെ ഇറക്കി തിരികെ വരുമ്പോള്‍ നാലുമണിക്കാറ്റിന് സമീപം വെച്ച് വണ്ടി റോഡില്‍ നിന്ന് വെളളക്കെട്ടിലേക്ക് തെന്നിനീങ്ങുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിന്‍ തന്നെയെത്തി വണ്ടി പുറത്തെടുക്കാനായി ക്രെയിന്‍ സര്‍വീസിന്റെ സഹായം തേടിയിരുന്നു. അതിനിടയിലാണ് ജസ്റ്റിന്‍ അപകടത്തില്‍ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *