കേരളത്തെ സംഘര്‍ഷ ഭൂമിയാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നു അമിത് ഷാ

കണ്ണൂര്‍: കേരളത്തെ സംഘര്‍ഷ ഭൂമിയാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും കേരള സര്‍ക്കാര്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

രാജ്യം ഭക്തര്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഓര്‍ക്കണം. അതിക്രമം തുടര്‍ന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെ താഴെയിടും.അടിച്ചമര്‍ത്തുന്ന സമീപനം തീക്കളിയാണെന്നും അമിത് ഷാ പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായാണ് ബിജെപി ദേശീയ അധ്യക്ഷൻ എത്തിയത്. പ്രത്യക വിമാനത്തിലാണ് ഉദ്ഘാടനം ചെയ്യാത്ത വിമാനത്താവളത്തിൽ അമിത് ഷാ വിമാനമിറങ്ങിയത്. കണ്ണൂരിൽ ബിജെപി ജില്ലാ ഓഫീസ് ഉദ്ഘാടനവും ശിവ​ഗിരി സന്ദർശനവുമാണ് അമിത് ഷായുടെ ഈ യാത്രയുടെ ലക്ഷ്യം.

പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേരള സർക്കാർ ഇത്ര വ്യ​ഗ്രത കാണിച്ചു കണ്ടില്ല. ശബരിമല വിഷയത്തിലെ കോടതി വിധി നടപ്പിലാക്കാൻ വേണ്ടി എന്തിനാണ് ഇത്രയും വ്യ​ഗ്രത കാണിക്കുന്നത്? ഇപ്പോഴും പല കോടതി വിധികളും നടപ്പാക്കാൻ ബാക്കിയുണ്ട്. ശബരിമല വിഷയത്തിൽ ആചാരവിധികൾ അതുപോലെ തന്നെ പിന്തുടരേണ്ടണ്ട്. അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ വികസനം കൊണ്ടുവന്നത് മോദി സർക്കാരാണ്. അപ്രായോ​ഗികമായ വിധികൾ പ്രഖ്യാപിക്കുന്നതിൽ നിന്നും കോടതികളും പിൻമാറണം. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നതാണ് ഹൈന്ദവ സംസ്കാരം. ആയിരക്കണക്കിന് പ്രവർത്തകരെ അടിച്ചമർത്തുന്നതിലൂടെ സർക്കാർ സംഘർഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.  അയ്യപ്പഭക്തരെ അടിച്ചമർത്തി മുന്നോട്ട് പോകാമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കരുതേണ്ടെന്നും അമിത് ഷാ തുറന്നടിച്ചു. സർക്കാരിനെ വലിച്ച് താഴെയിടാനും മടിക്കില്ല എന്ന മുന്നറിയിപ്പും അമിത് ഷാ പ്രസം​ഗത്തിനിടയിൽ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *