പി.കെ.കുഞ്ഞനന്തനു പരോള്‍ കാലാവധി നീട്ടി നല്‍കി

തിരുവനന്തപുരം : ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷ വാങ്ങി ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തനു സര്‍ക്കാര്‍ വീണ്ടും പരോള്‍ കാലാവധി നീട്ടി നല്‍കി. 15 ദിവസത്തെ പരോളാണ് വീണ്ടും അനുവദിച്ച് ഉത്തരവായത്.

ഇതോടെ 2014 ജനുവരിയില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ പരോള്‍ ജീവിതം 384 ദിവസമായി മാറി. കുഞ്ഞനന്തനെ ചട്ടങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു വീട്ടിലിരിക്കാന്‍ അവസരമൊരുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നിയമസഭയിലടക്കം ഉയര്‍ന്നിരുന്നു.
കുഞ്ഞനന്തന്റെ അപേക്ഷ കണക്കിലെടുത്തു സെപ്റ്റംബര്‍ 21നാണു ജയില്‍ വകുപ്പ് 10 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. വീട്ടിലെത്തിയ കുഞ്ഞനന്തന്‍ പരോള്‍ നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടതോടെ 15 ദിവസം കൂടി അനുവദിച്ച് ഉത്തരവിറക്കി. അതും മതിയാകാത്തതിനാല്‍ കഴിഞ്ഞ ആറിന് വീണ്ടും അപേക്ഷ നല്‍കി. തുടര്‍ന്ന് 15 ദിവസം കൂടി അടിയന്തര അവധി അനുവദിച്ചു കഴിഞ്ഞ 16നു വീണ്ടും ഉത്തരവിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *