കനത്ത മഴയിൽ പമ്പ ത്രിവേണി മുങ്ങി

പത്തനംതിട്ട:  കനത്ത മഴയിൽ പമ്പ ത്രിവേണി മുങ്ങി. പമ്പയില്‍ മണിക്കൂറില്‍ ഒരുമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം ഉയരുന്നു. ത്രിവേണി പാലത്തിനു മുകളിലൂടെ പമ്പ കുത്തിയൊഴുകുകയാണ്. റാന്നി മാമുക്കില്‍ വെള്ളം കയറി. പുനലൂര്‍– മൂവാറ്റുപുഴ റോഡ് അടച്ചു.

കോട്ടയത്ത് സ്ഥിതി ആശങ്കാജനകം. മൂവാറ്റുപുഴ, മണിമല, മീനച്ചിലാറുകള്‍ കരകവിഞ്ഞൊഴുകുന്നു. പാലാ, വൈക്കം, മുണ്ടക്കയം, ചങ്ങനാശേരി മേഖലകളില്‍ വെള്ളപ്പൊക്കം. കോട്ടയം താലൂക്കില്‍ വെള്ളം പൊങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കും. ആപ്പാഞ്ചിറയിൽ റോഡിൽ വെള്ളം കയറി. കോട്ടയം – എറണാകുളം റോഡിൽ യാത്ര മുടങ്ങി.

വയനാട്ടില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ ഡാമില്‍ നിന്ന് കക്കയത്തേക്ക് എത്തിക്കുന്ന ജലത്തിന്റെ അളവും കൂടി. കക്കയം ജലവൈദ്യുതി പദ്ധതി പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് കെഎസ്ഇബിയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *