തിരുവനന്തപുരം ജില്ലയില്‍ തീരദേശ മേഖലയിലെ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ 17 വരെ നീട്ടി

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയില്‍ തീരദേശ മേഖലയിലെ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ 17 വരെ നീട്ടി ലോക്ക് ഡൗണ്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി അവസാനിക്കാനിരിക്കെയാണ് ഈ മാസം 17 വരെ നീട്ടിയത്. തീരദേശത്ത് ഇപ്പോഴും രോഗവ്യാപനം തീവ്രമായി തുടരുകയാണ്.

സമ്ബര്‍ക്ക രോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആയിരുന്നു തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയെ മൂന്ന് സോണുകളായി തിരിച്ച്‌ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

സമൂഹവ്യാപനമുണ്ടായ പൂന്തുറ, വിഴിഞ്ഞം അടക്കമുള്ള പ്രദേശങ്ങളില്‍ രോഗവ്യാപനം കുറഞ്ഞെങ്കിലും അഞ്ചുതെങ്ങില്‍ സ്ഥിതി അതീവ ഗുരുതരമാണ്.വ്യാഴാഴ്ച 400 ഓളം പേരെ പരിശോധിച്ചപ്പോള്‍ 104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുല്ലുവിളയിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. ഈ ഘട്ടത്തില്‍ കൂടിയാണ് കടുത്ത നിയന്ത്രണങ്ങള്‍ പതിനേഴാം തീയതി വരെ നീട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *