ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ കുട്ടി മരിച്ചു

കോട്ടയം: കോട്ടയത്ത് ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ കുട്ടി മരിച്ചു. മാഞ്ഞൂര്‍ വേലച്ചേരി (പെരുനിലത്ത്) പി.ജി. വിനോദിന്റെയും വി.ഡി. സന്ധ്യയുടെയും മകന്‍ ശ്രീഹരി (9) ആണ് മരിച്ചത്. ഇന്ന് വൈകൂന്നേരം നാലോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീഹരി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നല്‍കിയ ശേഷം ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാവിലെ കുട്ടിക്ക് തലവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി മരുന്ന് വാങ്ങിയിരുന്നതായി പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂ.

Leave a Reply

Your email address will not be published. Required fields are marked *