ഇന്ത്യയില്‍ രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. നിലവില്‍ 20,06,760 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. 49 ലക്ഷം കൊവിഡ് ബാധിതരുമായി യു.എസും 28 ലക്ഷം കൊവിഡ് ബാധിതരുമായി ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ജൂലായ് 28ന് ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നിരുന്നു. വെറും ഒമ്ബത് ദിവസത്തിനിടെ 5 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ശരാശരി 50,000 പുതിയ കേസുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെയോടെ പുതിയ 56,000 കേസുകള്‍ കൂടി കൂട്ടിച്ചേര്‍ത്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 19.65 ലക്ഷം ആയിരുന്നു. ഇതേവരെ 13.28 ലക്ഷം പേര്‍ രോഗമുക്തരായി. 41,000 ത്തിലേറെ പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *