അമേരിക്കയിലെ തിരഞ്ഞെടുപ്പിന് മുന്‍പ് കോവിഡ് വാക്‌സിന്‍ പുറത്തിറക്കും: പ്രസിഡന്റ്‌ ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ തിരഞ്ഞെടുപ്പിന് മുമ്ബായി കൊവിഡിനെതിരെയുളള വാക്സിന്‍ പുറത്തിറക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു റേഡിയോ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്ബ് തന്നെ കൊവിഡിനെതിരെയുളള വാക്സിന്‍ പുറത്തിറക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ മൂന്നിന് മുമ്ബ് വാക്സിന്‍ കണ്ടെത്തുമോ എന്ന ചോദ്യത്തിനായിരുന്നു പ്രസിഡന്റിന്റെ മറുപടി. അതിന് മുമ്ബ് വാക്സിന്‍ കണ്ടെത്തുമെന്നാണ് താന്‍ കരുതുന്നതെന്ന് ട്രംപ് പറഞ്ഞു. വാക്സിന്‍ കണ്ടുപിടിച്ചാല്‍ അമേരിക്കന്‍ സമ്ബദ്വ്യവസ്ഥ പഴയ രീതിയില്‍ ഉയര്‍ത്തി കൊണ്ടുവരുമെന്നുെ ട്രംപ് പറഞ്ഞു. വാക്സിന്‍ ലഭ്യമായി കഴിഞ്ഞാല്‍ ഉടന്‍ ചികിത്സകള്‍ ആരംഭിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *