ത​ദ്ദേ​ശ വോ​ട്ട​ര്‍ പ​ട്ടി​ക ര​ണ്ടാം​ഘ​ട്ട പു​തു​ക്ക​ല്‍ 12 ന് ; അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക സെ​പ്റ്റം​ബ​ര്‍ 26-ന് ​

തി​രു​വ​ന​ന്ത​പു​രം : ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ത്തു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ ര​ണ്ടാം​ഘ​ട്ട പു​തു​ക്ക​ല്‍ 12-ന് ​തുടങ്ങുമെ​ന്ന് സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​ന്‍ അ​റി​യി​ച്ചു .

സം​സ്ഥാ​ന​ത്തെ 941 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 86 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും ആ​റ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ലെ​യും ജൂ​ണ്‍ 17-ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യാ​ണ് വീ​ണ്ടും പു​തു​ക്കു​ന്ന​ത് . 17-ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ അ​ടി​സ്ഥാ​ന പ​ട്ടി​ക​യും സ​പ്ലി​മെ​ന്‍റ​റി പ​ട്ടി​ക​ക​ളും സം​യോ​ജി​പ്പി​ച്ച്‌ 12-ന് ​ക​ര​ടാ​യി പ്ര​സി​ദ്ധീ​ക​രി​ക്കും . ക​ര​ട് പ​ട്ടി​ക​യി​ല്‍ പു​രു​ഷ​ന്‍​മാ​ര്‍ 1,25,40,302, സ്ത്രീ​ക​ള്‍ 1,36,84,019, ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ 180 എ​ന്നി​ങ്ങ​നെ ആ​കെ 2,62,24,501 വോ​ട്ട​ര്‍​മാ​രാ​ണ് ഉള്ളത് .

www.lsgelection.kerala.gov.in-​ല്‍ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും. പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്കു പേ​രു ചേ​ര്‍​ക്കു​ന്ന​തി​ന് 12 മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഉ​ള്‍​ക്കു​റി​പ്പു​ക​ളി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​നും സ്ഥാ​ന​മാ​റ്റം വ​രു​ത്തു​ന്ന​തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. പ​ട്ടി​ക​യി​ല്‍​നി​ന്ന് പേ​ര് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍ നേ​രി​ട്ടോ ത​പാ​ലി​ലൂ​ടെ​യോ ഇ​ല​ക്‌ട്ര​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് 26 ആ​ണ്. അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക സെ​പ്റ്റം​ബ​ര്‍ 26-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *