പ്രി​യ​ങ്കാ​ ​ഗാ​ന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ളീംലീഗിന്റെ പ്രമേയം

മലപ്പുറം: കോ​ണ്‍​ഗ്ര​സ് ​നേ​താ​വ് ​പ്രി​യ​ങ്കാ​ ​ഗാ​ന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ളീംലീഗിന്റെ പ്രമേയം.

​അ​യോ​ദ്ധ്യ​യി​ലെ ​രാ​മ​ക്ഷേ​ത്രത്തിനുളള​ ​ഭൂ​മി​ ​പൂ​ജ,​ ​രാ​ജ്യ​ത്ത് ​ഐ​ക്യ​വും​ ​സാ​ഹോ​ദ​ര്യ​വും​ ​സാം​സ്‌​കാ​രി​ക​ ​സ​മ​ന്വ​യ​വും​ ​വി​ളം​ബ​രം​ ​ചെ​യ്യു​ന്ന​താ​ണെ​ന്ന  ​പ്രി​യ​ങ്കാ​ ​ഗാ​ന്ധിയുടെ പ്രസ്താവനയ്ക്കെതിരെ  ഇ​ന്ന് ​രാ​വി​ലെ​ ഹൈ​ദ​ര​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ളു​ടെ​ ​വ​സ​തി​യി​ല്‍ ഹൈപ്പവര്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് പ്രമേയം പാസാക്കിയത്‌.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​പ്രി​യ​ങ്ക​ ​രാ​മ​ക്ഷേ​ത്ര​ത്തെ​ ​പി​ന്തു​ണ​യ്‌​ക്കു​ന്ന​ത് ​പാ​ര്‍​ട്ടി​ ​വ​ട​ക്കെ​ ​ഇ​ന്ത്യ​യി​ല്‍​ ​സ്വീ​ക​രി​ക്കു​ന്ന​ ​മൃ​ദു​ഹി​ന്ദു​ ​സ​മീ​പ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാണെന്നാണ് ലീഗ് വിലയിരുത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *