ഭൂമി പൂജ ദേശീയ ഐക്യത്തിന്റെ ആഘോഷം :  പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഭൂമി പൂജ ഇന്ത്യയിലെ ദേശിയ ഐക്യത്തിന്റെ ആഘോഷമാണെന്നും പ്രിയങ്കപറഞ്ഞു . സൗഹൃദത്തിനും സാഹോദര്യത്തിനുമൊപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്റെ ആഘോഷമാക്കാന്‍ ഈ പരിപാടിക്ക് കഴിയുമെന്ന് പ്രിയങ്ക പ്രസ്താവനയില്‍ പറഞ്ഞു.

ധൈര്യവും ത്യാഗവും പ്രതിബദ്ധതയുമാണ് രാമന്‍ .രാമന്‍ എല്ലാവര്‍ക്കുമൊപ്പം ആണെന്നും പ്രിയങ്ക ട്വിറ്ററില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.

നാളെ നടക്കുന്ന ഭൂമി പൂജയ്ക്ക് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കേണ്‍ഗ്രെസ്സ് നേതാവായ മനീഷ് തിവാരിയും പിന്തുണ അറിയിച്ചിരുന്നു. അതേസമയം പള്ളി തകര്‍ത്തുകൊണ്ട് ക്ഷേത്രം നിര്‍മിക്കുന്നതിനെ അംഗീകരിക്കുന്നില്ല എന്നും എന്നാല്‍ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നു എന്നുമാണ് കോണ്‍ഗ്രസ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *