രമേശ് ചെന്നിത്തലയ്ക്ക് കോടിയേരിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തലയുടെ  മതേതരവിശ്വാസത്തിന് കൊടിയേരി ബാലകൃഷ്ണന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ .

പ്രതിപക്ഷ നേതാവിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവനുമറിയാം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്ന് വന്ന നേതാവാണദ്ദേഹമെന്നും  വേണുഗോപാല്‍  പറഞ്ഞു.

സി പി എമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം ഓരോ ദിവസവും വികൃതമാകുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയും  അദ്ദേഹത്തിന്റെ ഓഫീസും തന്നെയാണ് ഇപ്പോഴത്തെ  പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. കൊറോണ നിയന്ത്രിക്കുന്നതിന് പകരം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങളിലുടെ  പുകഴ്താനാണ്  ഏറെ സമയം ചിലവഴിച്ചത്.  പി എസ്  സി പരീക്ഷയെഴുതി   നിരവധി പുറത്ത് നില്‍ക്കുമ്പോള്‍  സ്വന്തക്കാരെയും ഇഷ്ടക്കാരെയും കുത്തി നിറക്കുന്നു. കൊറോണ  കാലമായിട്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തത് അനീതിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *