രാമക്ഷേത്ര നിർമാണത്തിന്റെ ഭാ​ഗമായുള്ള ഭൂമിപൂജയിൽ പങ്കെടുക്കില്ലെന്ന് ഉമ ഭാരതി

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്റെ ഭാ​ഗമായുള്ള ഭൂമിപൂജയിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാവ് ഉമ ഭാരതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂമിപൂജയിൽ പങ്കെടുക്കേണ്ടെന്ന് ഉമ ഭാരതി തീരുമാനിച്ചത്.

ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താൻ അയോധ്യയിൽ എത്തുമെങ്കിലും ഭൂമി പൂജയിൽ പങ്കെടുക്കുന്നില്ലെന്ന് ഉമ ഭാരതി വ്യക്തമാക്കിയത്. ചടങ്ങിന് ശേഷം എല്ലാവരും പോയ ശേഷം താൻ സ്ഥലം സന്ദർശിക്കുമെന്നും ഉമ ഭാരതി ട്വീറ്റ് ചെയ്തു.

‘അമിത് ഷാക്കും മറ്റ് ബിജെപി നേതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയില്‍ പങ്കെടുക്കുന്നവരുടെ കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്, പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയുടെ കാര്യത്തിൽ’- എന്നാണ് ഉമ ഭാരതിയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *