ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 57,118 കോവിഡ് ബാധിതര്‍

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാം ദിനവും രോഗികളുടെ എണ്ണം അരലക്ഷം പിന്നിട്ടു. 57,118 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ആയി ഉയർന്നു.

764 പേരാണ് കഴിഞ്ഞദിവസം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36,511 ആയി. 10.94 ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 64.52 ശതമാനമാണെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത് 110 ദിവസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്.എന്നാൽ 15 ലക്ഷത്തിൽ നിന്ന് മൂന്ന് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 16 ലക്ഷം കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *